fbpx

ഒരു തൈറോയ്‌ഡ് കഥ

തടി കുറയാൻ,
വർഷങ്ങളായി break fast ഒഴിവാക്കിയ
ഒരു മുപ്പത്തഞ്ചുകാരി,
കഴിഞ്ഞ ആഴ്ച്ച ഒ.പി യിൽ വന്നിരുന്നു..
ഒപ്പം, അസമയത്തുള്ള എണ്ണ തേപ്പും കുളിയും..
സ്കാനും ക്ത പരിശോധന ഫലവുമായി
ഒരാഴ്ച്ച കഴിഞ്ഞ്,
ഇന്ന് അവർ വീണ്ടും വന്നു..
auto immune hashimotos thyroiditis ആണ്..
TSH ഉം TP0 anti body യും വളരെ, ഉയർന്നിരിക്കുന്നു..!!!
ഭക്ഷണം ഒഴിവാക്കലും വൈകലും
തൈയ്റോയ്ഡ് രോഗങ്ങളിലേക്ക് നയിക്കുന്നതിൻ്റെ മറ്റൊരു
ഉദാഹരണം മാത്രമായിരുന്നു അവർ..
സമാനമായ കേസുകൾ നിത്യവും കാണുന്നത് കൊണ്ട്,
ഒരോർമ്മപ്പെടുത്തൽ അനിവാര്യമാണെന്ന് തോനുന്നു…!
☘️☘️☘️☘️☘️
രാവിലെ എട്ടു വർഷങ്ങൾക്ക്
മുമ്പാണ്…
കൃത്യമായി പറഞ്ഞാൽ, മെഡിക്കൽ ഓഫീസറായി
സർവീസിൽ കയറിയ കാലം..!
നിലമ്പൂരിന് അടുത്തുള്ള ചോക്കാട്,
ഗവ. ആയുർവേദ ഡിസ്പെൻസറിയിലായിരുന്നു, ആദ്യ പോസ്റ്റിംഗ്.
വൈദ്യ പുസ്തകത്തിൽ
തിരഞ്ഞാൽ കാണാത്ത,
രോഗ ലക്ഷണങ്ങളും, രോഗ വിവരണങ്ങളുമൊക്കെയായി, രോഗികൾക്ക് മുന്നിൽ
അന്തം വിട്ടിരിക്കുന്ന കാലം കൂടി ആയിരുന്നു അത്..!
അതി കലശലായ ക്ഷീണവും തണുപ്പ് സഹിക്കാൻ വയ്യായ്കയും മുടി കൊഴിച്ചിലും വിഷാദവും ഒക്കെയായി, അമ്മിണിയും സൈനബയും ഖദീജയുമൊക്കെ
മുന്നിൽ പ്രത്യക്ഷപ്പെട്ട കാലം..
പലരും ഹൈപോ തൈറോയ്ഡ് രോഗം സ്ഥിരീകരിച്ചവർ..!
ഭക്ഷണം വളരെ കുറച്ചിട്ടും
തടിവച്ചു വരുന്നു എന്നതായിരുന്നു അവരുടെ ഒക്കെ ഒരു പൊതു പരാതി..
ഇവരിൽ മിക്കവരും സ്ത്രീകളായിരുന്നു..
സ്ത്രീകളിൽ മാത്രം, ഇത്രയധികം തൈറോയ്ഡ് രോഗങ്ങൾ
ഉണ്ടാകുന്നത് എന്തു കൊണ്ടായിരിക്കും,
എന്ന് വിചാരപ്പെട്ട നാളുകൾ കൂടിയായിരുന്നു അത്..!
ആ കൂട്ടത്തിൽ, ഹൈപോ തൈയ്റോയ്ഡിസം തന്നെയാണ് കൂടുതൽ കണ്ടിരുന്നതും..
അതിൽ തന്നെ, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന ക്ഷമത ഇല്ലായ്മ മൂലം, തൈറോയ്ഡ് ഹോർമോണിൽ( T3- T4)
കുറവ് വരുന്ന അസുഖമാണ്,
പ്രൈമറി ഹൈപോ തൈറോയ്ഡിസം..
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ തകരാറുമായി ബന്ധപ്പെട്ട്
ഉണ്ടാകുന്നത് സെക്കൻ്ററി
ഹൈപോ തൈയ്റോഡും..!
ഇതിൽ പ്രൈമറി ഹൈപോയുടെ പ്രധാന കാരണം,
ഭക്ഷണത്തിലെ അയഡിൻ
കുറവാണ്..
അതാണ്, അംഗീകരിക്കപ്പെട്ട വാദം..
അതിനു പരിഹാരമായി, അയഡൈസ്ഡ് ഉപ്പ് ചേർത്ത ആഹാരം
എത്രയോ കാലമായി കഴിച്ചിട്ടും എന്തു കൊണ്ടാവാം
ഹൈപോ തൈയ്റോയ്ഡ്
രോഗികൾ വ്യാപകമാകുന്നത്..?
കാരണം തേടിയുള്ള യാത്ര ഒടുവിൽ വീട്ടമ്മമാരുടെ ഭക്ഷണ കാര്യത്തിലാണ് ചെന്നു നിന്നത്..!
വലിയ ഒരു വിഭാഗം “ഹൈപോ” ഉള്ള സ്ത്രീകളും ഒന്നുകിൽ രാവിലെ ഭക്ഷണം കഴിക്കാറില്ല..
അതല്ലെങ്കിൽ രാവിലെ പത്ത് മണിക്ക് ശേഷം മാത്രം പേരിന് കഴിക്കുന്നവരാണ്..!
രാത്രിയിലും ഇതേ വൈകൽ/ ഒഴിവാക്കൽ അവർക്ക് ശീലവുമാണ്..
ഇത്ര നാളും,
കണ്ട hypo രോഗികളിൽ, 90 ശതമാനവും ഭക്ഷണം വൈകൽ/ ഒഴിവാക്കൽ കാറ്റഗറിയിൽ പെടുന്നവരാണ് എന്നത്
അത്ര യാദൃശ്ചികം ആയി തോന്നിയില്ല..!
തടി കുറക്കാൻ ഡയറ്റിംഗ് ചെയ്ത്, തൈയ്റോയ്ഡ് വന്ന ഒരു പാട് സ്ത്രീകളെ
തന്നെയാണ്
ഒപിയിൽ കണ്ടത്..
തുടർച്ചയായി രണ്ടു വർഷത്തിലധികം
ഭക്ഷണ കാര്യത്തിൽ തെറ്റായ സമയം പിന്തുടരുന്നവർക്ക് ഹൈപോ വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്…
അതിൽ തന്നെ,
രാവിലെയും രാത്രിയും വൈകുന്നതോ ഒഴിവാക്കുന്നതോ ആണ് കൂടുതൽ പ്രശ്നം..!
എല്ലാവർക്കും വരണം എന്നില്ലെങ്കിലും, probability ഏറെയാണ്
എന്നു പറയാതെ വയ്യ..!
ഒപ്പം ഉയർന്ന മാനസിക സമ്മർദ്ധവും കൂടിയുണ്ടെങ്കിൽ സാദ്ധ്യത ഏറുകയാണ്..
എന്താവും ഇതിന് പുറകിൽ ഉള്ള കാരണം..?
രാവിലെ കഴിക്കുന്ന ഭക്ഷണം ശരിക്കും brain food ആണ്..
ഒരാളുടെ Main food ഉം..
രാവിലെ ഒന്നും കഴിക്കാതിരിക്കുമ്പോൾ
ശരീരത്തിൻ്റെ Metabolic പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജത്തിൽ കാര്യമായ കുറവുണ്ടാകുന്നു..
തന്നെയുമല്ല, കഴിക്കുന്ന
ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റ്, തൈയ്റോഡ് ഹോർമോൺ പ്രവർത്തനത്തിന് അത്യാവശ്യവുമാണ്..!
സ്ഥിരമായി ഭക്ഷണം ഒഴിവാക്കുമ്പോൾ, അത് തൈയ്റോയ്ഡ് പ്രവർത്തനത്തെ പതിയെ ബാധിച്ചു തുടങ്ങും..!
കൃത്യമായി പറഞ്ഞാൽ,
ഈ അവസ്ഥയെ എന്നും ആവർത്തിക്കപ്പെടുന്ന ഒരു തരം “പട്ടിണി” ( Starvation) യോട് ഉപമിക്കാം..!
ഇന്ത്യൻ പ്രാവുകളിൽ സമാനമായ ഒരു പഠനം നടന്നിട്ടുമുണ്ട്..
പ്രാവുകളിൽ ഭക്ഷണം
ചില നേരങ്ങളിലും ദിവസങ്ങളിലും ഒഴിവാക്കിയപ്പോൾ, അതിൻ്റെ തെയ്റോയ്ഡ്
ഗ്രന്ഥിയിൽ, സൂപ്പർ ഓക്സൈഡ്, അയഡൈഡ്, തുടങ്ങിയ free radical കൾ കൂടുന്നതായി കണ്ടു..
തെയ്റോയ്ഡ് പ്രവർത്തനത്തിനെ സംരക്ഷിച്ചു നിർത്തുന്ന,
Super oxide dys mutase activity ( SOD) യെ, അത്
പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തി..
കുറച്ച് നാളുകൾ കൊണ്ടു തന്നെ,
തൈയ്റോയ്ഡ് കോശങ്ങളെ നശിപ്പിച്ച്
ഹോർമോൺ കുറയുന്ന
ഹൈപോ അവസ്ഥയിൽ
പ്രാവ് എത്തുകയും ചെയ്തു..!
T3- T4 തൈയ്റോയ്ഡ് ഹോർമോൺ കുറയാതെ നോർമൽ ആയിരിക്കുകയും,
അതേ സമയം TSH അൽപ്പം മാത്രം കൂടി,
5 MlU/ L നും 10 നും ഇടയിൽ കാണുന്ന ഒരവസ്ഥ ഇപ്പോൾ സ്ത്രീകളിൽ സാധാരണമാണ്..!
സബ് ക്ലിനിക്കൽ ഹൈപോ തൈയ്റോയ്ഡിസം എന്ന് ഇതിനെ പറയാം.
ഈ വിഭാഗത്തിൽ വരുന്ന ഒരു പ്രത്യേക രോഗാവസ്ഥയായ
“Hashimotos thyroditis”
ഇപ്പോൾ സർവ സാധാരണമായി സ്ത്രീകളിൽ കാണുന്നു മുണ്ട്..
സ്വന്തം പ്രതിരോധ ശക്തി തന്നെ, തൈയ്റോയ്ഡ് സെല്ലിനെ നശിപ്പിച്ച്, ഹൈപോ തൈയ്റോയ്ഡ് ഉണ്ടാകുന്ന അവസ്ഥയാണിത്..!
T3 T4 TSH നൊപ്പം
തൈയ്റോയ്ഡ് പെറോക്സിഡൈസ് ആൻറി ബോഡിയും തൈയ്റോ ഗ്ലോബുലിൻ
anti body യും ഒക്കെ നോക്കുമ്പോഴാണ് ഇതറിയാൻ കഴിയുക..!
ഇത്തരം Hashimotos തൈയ്റോയ്ഡ് കാണുന്ന വർ മിക്കവാറും സ്ഥിരമായി ഭക്ഷണം കഴിക്കാത്തവരോ വൈകുന്നവരോ ആണ് എന്നത് സുവ്യക്തമായ കാര്യമാണ്.
ഭക്ഷണം സമയത്ത് കഴിക്കുക എന്ന ലളിതമായ കാര്യം,
ചെയ്യാത്തതു കൊണ്ട് മാത്രം,
അസുഖ ലക്ഷണങ്ങളും പേറി, തൈയ്റോക്സിൻ ഗുളികകൾ ആയുഷ്ക്കാലം വിഴുങ്ങാൻ വിധിക്കപ്പെട്ടവർ നിരവധിയാണ്..
ആയുർവേദത്തിൽ
ആഹാരം ഒഴിവാക്കുന്നതിനെ “അനശനം” എന്നാണ് പറയാറുള്ളത്..
സ്ഥിരമായി അനശനം ശീലമാകുമ്പോൾ, അത് nutritional deficiency ക്കും കോശ നാശനത്തിനും കാരണമാവും..
“ധാതു ക്ഷയം” എന്നാണ് ഇതിൻ്റെ ആയുർവേദ ഭാഷ..
ഇവിടെയും, അനശനം മൂലം ധാതു അഗ്നി മാന്ദ്യവും ധാതു ക്ഷയവും വന്ന്,
thyroid cell നെ തകരാറിലാക്കുന്ന pathology തന്നെയാണ്
സംഭവിക്കുന്നതും..
തുടക്കത്തിലേ
അഗ്നി യെ balance ചെയ്യുന്ന ചികിത്സ ചെയ്താൽ ഒരു പരിധി വരെ ഈ അവസ്ഥ പരിഹരിക്കാം..
പക്ഷേ, സ്ഥിരമായ രോഗ ശമനത്തിന്,
ഉചിതമായ ജീവിത ശൈലിയോടൊപ്പം,
സ്നേഹ പാനം, ശോധനം
രസായനം എന്നിവ ഉപയോഗപ്പെടുത്തി ഒരു total Correction ന് തന്നെ ശ്രമിക്കേണ്ടി വരും..!
രോഗം വന്ന് ചികിത്സ ചെയ്യുന്നത് പൊതുവെ അത്ര എളുപ്പമാവില്ല..!
ഏറ്റവും എളുപ്പം, ആഹാരം സമയത്ത് കൃത്യമായ അളവിൽ കഴിച്ച്, hypo അവസ്ഥ വരാതെ നോക്കലാണ്..
Hypo ക്ക് വേറെയും ഒരു പാട് കാരണങ്ങൾ ഉണ്ട്..
എന്നിരുന്നാലും
ഭക്ഷണവും hypo യും തമ്മിലുള്ള ബന്ധം ലോകം എമ്പാടും പഠിക്കപ്പെടുന്നുണ്ട്…
പഠന ഫലത്തിന് കാത്തിരിക്കേണ്ടതില്ല..
നമുക്ക് ഭക്ഷണം സമയത്ത് കഴിച്ചു തുടങ്ങിയേ പറ്റൂ..!
നമ്മുടെ ആരോഗ്യത്തിൻ്റെ
താക്കോൽ നമ്മുടെ കൈയ്യിൽ തന്നെയാണ്
എന്ന തിരിച്ചറിവോടെ..!
( വായിക്കുന്നവരിൽ,
തൈറോയ്ഡ് രോഗത്തിന് മരുന്നു കഴിക്കുന്നവർ ഉണ്ടെങ്കിൽ,
ഇത്ര കാലം ചെയ്ത
“ഭക്ഷണം വൈകൽ”/ ഒഴിവാക്കൽ എന്ന കാരണത്തെ എളുപ്പത്തിൽ ഓർത്തെടുക്കാനാവും..)
😍😍😍
Dr.shabu
9496964406
Dr Shabu Pattambi
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart