കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്…
ആധുനിക ചികിത്സയോട്,
വേണ്ടത്ര പ്രതികരിക്കാത്ത ഒരു
Non healing ulcer രോഗിക്ക് വേണ്ടി,
ഗോമൂത്ര അർക്കം
( Distilled Cows urine) കൊണ്ട് വ്രണം കഴുകാൻ നിർദ്ദേശിക്കുകയുണ്ടായി..
ഗോമൂത്രത്തിൻ്റെ വ്രണ രോപണ സ്വഭാവത്തെ ( മുറിവുണക്കുന്ന) ശരിക്കും മനസിലാക്കാനായത് അന്നാണ്..
വളരെ പെട്ടെന്ന് തന്നെ വ്രണം കരിഞ്ഞ് തുടങ്ങി…
മരുന്നുകൾ കൂടി ആയപ്പോൾ പൂർണ്ണമായും
വ്രണം സുഖപ്പെട്ടു…
എന്തായാലും,
അതിന് ശേഷമാണ്, ഗോമൂത്രത്തെ കുറിച്ച്
കൂടുതൽ അറിയാൻ ശ്രമിച്ചത്…!
ആയുർവേദ pharmacology യിലെ ഒരു പ്രധാന,
ഔഷധ ദ്രവ്യമായ ഗോമൂത്രത്തെ പറ്റി തെറ്റിദ്ധാരണകൾ പടരുന്ന കാലത്ത്,
ഇതിൻ്റെ ഔഷധമികവിനെ പറ്റി
ചില വസ്തുതകൾ പറയാതെ പോകാനാവില്ല എന്ന് തോനുന്നു…
ആയുർവേദം,
പറയുന്ന ആയിരക്കണക്കിന് സസ്യ- മൃഗ- ധാതു മരുന്നുകളിൽ,
ഒരു മരുന്ന് മാത്രമാണ് സത്യത്തിൽ ഗോമൂത്രം…!
എങ്കിലും,
ഇന്ത്യ എന്ന രാജ്യവും, അതിൽ രാഷ്ട്രീയവും
മത ചിന്തകളും ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ, ഗോമൂത്രത്തെ ഔഷധമായി ആയുർവേദം പ്രയോജനപ്പെടുത്തിയിട്ടുണ്ട്..!
ഒരു പൂജാ ദ്രവ്യം ആയിട്ടല്ല…
മറിച്ച്,
ഗംഭീര പ്രഭാവമുള്ള ഒരു ഔഷധമായിട്ടാണ് അത് നൂറ്റാണ്ടുകൾ കടന്നത്….!
എന്നിരുന്നാലും
പലരും ചോദിക്കാറുള്ള ഒരു കാര്യമുണ്ട്…
“ഗോമൂത്രം ഒരു ജീവിയുടെ വിസർജ്യമല്ലേ അതൊക്കെ എങ്ങനെ കഴിക്കും…”
സത്യത്തിൽ, ആയുർവേദത്തിന്,
കേവലമായ വൈകാരിക രാഷ്ട്രീയ/ മത ബോധ്യങ്ങളിലല്ല താൽപ്പര്യം…
മറിച്ച് ദ്രവ്യം ഏതായാലും,
ഔഷധ യോഗ്യമായ രീതിയിൽ അതിനെ ഉപയോഗപ്പെടുത്താനാവുമോ എന്ന ഒറ്റക്കാര്യത്തിലാണ്….!
ഗോമൂത്രവും,
പോത്തിൻ
ദ്രാവകവും ഒരേ പോലെ ചികിത്സയിൽ ഉൾപ്പെടുത്തുന്ന, ആയുർവേദത്തിന്, ഇപ്പോഴത്തെ
ചില മത/ രാഷ്ട്രീയ വൈകാരിക ധ്രുവങ്ങളെ അതു കൊണ്ടു തന്നെ,
എളുപ്പത്തിൽ അവഗണിക്കാനാവും..!
ഗോമൂത്രത്തെ അറപ്പോടെ
എതിർക്കുന്നവർ തന്നെ,
ആധുനികർ നിർദ്ദേശിച്ചാൽ,
മനുഷ്യ മലം ഉപയോഗിക്കുന്ന
“ഫീക്കൽ മൈക്രോബയോട്ട” ചികിത്സയൊക്കെ അഭിമാനത്തോടെ ചെയ്യും എന്നത് വേറെ കാര്യം…!
ഗോമൂത്രം മാത്രമല്ല,
എട്ടു ജീവികളുടെ മൂത്രങ്ങളുടെ ( അഷ്ട മൂത്രം) qualitative analysis ഗ്രന്ഥങ്ങളിലുണ്ട്..
കൂട്ടത്തിൽ, ഏറ്റവും
മികച്ചതാണ് ഗോമൂത്രം…!
നീർക്കെട്ടിലും ( edema)
കരൾ- വൃക്ക രോഗങ്ങളിലും, വിളർച്ചയിലും, ദഹന വ്യവസ്ഥാ രോഗങ്ങൾക്കും,
കൃമിയിലും, ത്വഗ് രോഗങ്ങളിലും ഉൾപ്പടെ
ഒട്ടേറെ പ്രയോഗങ്ങൾ ഇതിനുണ്ട്…
ഗോമൂത്രം എന്ന് പറഞ്ഞാൽ,
95 ഭാഗവും വെള്ളമാണ്…
2.5 ഭാഗം യൂറിയ മിനറലുകൾ…
സാൾട്ടുകൾ, ഹോർമോണുകൾ എൻസൈമുകൾ തുടങ്ങിയവയും ഇതിലുണ്ട്..!
ഗോമൂത്രത്തിന്, നിലവിൽ അമേരിക്കൻ പേറ്റൻ്റ് ആണ് കിട്ടിയിട്ടുള്ളത്…
bio enhanzer, antibiotic, antifungal, anti cancer agent എന്ന നിലയിലാണ്,
Patent നുള്ള അനുമതിയും…!
ഇതിലെ ഓരോ പ്രവർത്തനങ്ങളും പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ് എന്ന് തോനുന്നു…
അതിലെ, bio enhanzer എന്ന നിലയിൽ, ഗോമൂത്രത്തിനെ ആയുർവേദവും വർഷങ്ങളായി പ്രയോജനപ്പെടുത്തുന്നുണ്ട്…
ഗോമൂത്രത്തിനോട് ചേർത്ത് ഉപയോഗിക്കുമ്പോൾ,
ഒപ്പമുള്ള ദ്രവ്യങ്ങളുടെ പ്രവർത്തനക്ഷമത കൂട്ടുന്ന പ്രവർത്തനമാണിത്…
ഉദാഹരണം,
ഗോമൂത്ര ഹരീതകി…
കടുക്ക, ഗോമൂത്രത്തിൽ പുഴുങ്ങി, ഹ്രീവേരം,
മിശ്രേയം, കുഷ്ഠം എന്നിവയും ചേർത്ത് വായിലെ രോഗങ്ങളിലും
ശോഫ രോഗങ്ങളിലും ഒക്കെ പ്രയോഗിക്കാറുണ്ട്…
കടുക്കയുടെ പ്രഭാവത്തെ enhance ചെയ്യുന്നത് ഇവിടെ ഗോമൂത്രമാണ്…
ഷഡ് ധരണം, മണ്ഡൂര വടകം, പുനർനവാ മണ്ഡൂരം തുടങ്ങി ഉദാഹരങ്ങൾ നിരവധി…
acute/ chronic ബാക്റ്റീരിയൽ അണുബാധകളിലും ഗോമൂത്രത്തിന് അതിശയിപ്പിക്കുന്ന പ്രഭാവമുണ്ട്…
Standard anti biotic ക്കുകളുമായി, താരതമ്യം ചെയ്യുമ്പോൾ, gram +ve, -ve ബാക്റ്റീരിയൽ
ഫ്ലോറകൾക്കെതിരെ ഏറെ ഫലപ്രദം എന്ന് തെളിഞ്ഞിട്ടുണ്ട്…
കൂടാതെ, ഡ്രഗ് റെസിസ്റ്റൻ്റ് ആയ E.coli, Klebsielia pneumonia എന്നിവക്കെതിരെയും ഗോമൂത്രത്തിൻ്റെ മികവ് പഠിക്കപ്പെട്ടിട്ടുണ്ട്..!
ഇതിലെ അമിനോ ആസിഡുകളും യൂറിനറി പെപ്റ്റെഡുകളും, ബാക്റ്റീരിയൽ കോശങ്ങളുടെ ഉപരിതല
hydrophobicity കൂട്ടിയാണ്, bacteria യെ നശിപ്പിക്കുന്നത്…!
phenols ൻ്റെ ഉയർന്ന തോതിലുള്ള സാന്നിദ്ധ്യവും ഇതിന് സഹായകമാണ്…
ബാക്റ്റീരിയൽ ജീനോം പ്ലാസ്മിഡിൻ്റെ ഭാഗമായ R factor, നെ block ചെയ്യുന്നത് വഴിയാണ്,
anti baderial resistance ഉണ്ടാകുന്നത് തടയുന്നത്…
ഫംഗസ് ബാധകളിലും,
പുറത്തും അകത്തും ഗോമൂത്രം ഏറെ ഉപകാരം ചെയ്യും…
ഇതിലെ വിവിധ തരം phenolic acid കൾക്ക്, ഫംഗസിനെതിരെ പ്രവർത്തിക്കാനാവും…
ചില ക്യാൻസർ കോശങ്ങൾ വളരുന്നത് തടയാനും ഇതിന് കഴിവുണ്ട്….
ലിംഫോ സൈറ്റ് കോശങ്ങളിലെ apoptosis കുറച്ച്, അതിൻ്റെ അതിജീവന നിരക്ക് കൂട്ടുകയും, അതിലെ antioxidant സാന്നിധ്യം മൂലം, free radical scavenging ചെയ്ത്, തകരാറിലായ DNA യെ റിപ്പയർ ചെയ്തെടുക്കുന്നതും വഴിയാണ് ഇതിന് സാദ്ധ്യമാകുന്നത്…!
ഇത് കൂടാതെ വിഷശമന സ്വഭാവം, നല്ല പോലെ ഉള്ള ദ്രവ്യമാണ് ഗോമൂത്രം…
അയുർവേദത്തിലെ വിഷ സ്വഭാവമുള്ള ഔഷധമായ വത്സ നാഭി ( aconitum ferox) യുടെ മരുന്നായി ഉപയോഗിക്കുന്നതിന് മുമ്പുള്ള ശുദ്ധീകരണത്തിന്, സാധാരണയായി ഉപയോഗിക്കാറ് ഗോമൂത്രമാണ്…
ഇതുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു പഠനം ഉണ്ടായിട്ടുണ്ട്…
വത്സ നാഭിയുടെ വേരിനെ
കെമിക്കലുകൾ കൊണ്ടും,
ഗോമൂത്രം കൊണ്ടും വെവ്വേറെ ശുദ്ധി ചെയ്ത ശേഷം,
രണ്ട് ഗ്രൂപ്പിലെ വേരുകളും
Thin layer chromatography വഴി പoനം നടത്തി…!
അതിൽ, മറ്റേ ഗ്രൂപ്പിനെ അപേക്ഷിച്ച്,
ഗോമൂത്ര ശുദ്ധി ചെയ്ത വത്സ നാഭിയിൽ, വിഷ സ്വഭാവം ഉള്ള acconitine ഉം Pseudo aconitine ഉം, യഥാക്രമം
ചെറിയ വിഷ സ്വഭാവം ഉള്ള, Veratroyl aconine ഉം, benzoyl aconine ഉം ആയി രൂപാന്തരപ്പെടുന്നത് കണ്ടു…
സസ്യ വിഷത്തിലെ കെങ്കേമനായ വത്സ നാഭിയെ, ഔഷധ രൂപത്തിൽ മെരുക്കിയെടുക്കാൻ കഴിയുന്ന ഗോമൂത്രത്തിൻ്റെ വിഷ ഹരത്വത്തിന് മറ്റെന്ത് തെളിവ് വേണം…!
അതു പോലെ,
മാക്ഷികം ( കോപ്പർ അയേൺ പൈറേറ്റ്…
Cu FeS2) ഉൾപ്പടെയുള്ള ഔഷധങ്ങളുടെ ശോധനയിൽ, ഗോമൂത്രത്തിൻ്റെ anti oxidant സ്വഭാവമാണ് നിർണ്ണായകമാവുന്നത്…
കൂടാതെ,
വിവിധ ശോഫങ്ങളിലും,
ആന്തരിക അവയവ വൈകല്യങ്ങൾ കൊണ്ടുണ്ടാകുന്ന അസൈറ്റിസ് പോലുള്ള മഹോദര രോഗങ്ങളിലും
ഗോമൂത്രം, യുക്തമായ ഔഷധങ്ങളോടൊപ്പം
ചേർത്ത് നൽകാറുണ്ട്..
അങ്ങനെ നോക്കിയാൽ, രോഗങ്ങളിൽ
അതിൻ്റെ പ്രഭാവം അവസാനമില്ലാത്തതാണ്..
contamination ഇല്ലാത്ത
ഗോമൂത്ര അർക്കങ്ങൾ, ഉള്ളതിനാൽ
അതിൻ്റെ ഫലപ്രാപ്തിയും ഉപയോഗക്ഷമതയും ഇപ്പോൾ ഏറെയാണ്..
അവസാനം ചില കാര്യങ്ങൾ കൂടി പറയാം..
( എന്ത് പറഞ്ഞാലും പഠനം ചോദിച്ച് വരുന്നവർക്ക് വേണ്ടി…)
ഗോമൂത്രം ഉൾപ്പടെ എല്ലാ ഔഷധ ദ്രവ്യങ്ങളുടേയും പ്രവർത്തനവും രോഗ ഹരത്വവും മനസിലാക്കാൻ, ആയുർവേദത്തിന് അതിൻ്റേതായ Methodology ഉണ്ട്…
അതു കൊണ്ടാണ് അത് മറ്റൊരു വൈദ്യ സമ്പ്രദായമായി നില നിൽക്കുന്നതും…
WHO ട്രഡീഷണൽ മെഡിസിനെ കുറിച്ച് പറയുമ്പോൾ, അതിൻ്റെ കാലം ടെസ്റ്റ് ചെയ്തെടുത്ത ഔഷധ മികവിനേയും Safety യേയും കുറിച്ച് പറയുന്നത് ഇതു കൊണ്ടാണ്…
ആധുനിക രീതിയിലുള്ള
ദ്രവ്യ പഠനമല്ല അതിനിണങ്ങുക എന്നും,
ചികിത്സ ഫല പ്രാപ്തിയിലൂന്നിയ clinical trial കളാണ് വേണ്ടതെന്നും കൂട്ടിച്ചേർക്കുന്നത് ഇത് കൊണ്ടാണ്…
എട്ട് ഔഷധങ്ങൾ ഉള്ള പുനർനവാദി കഷായത്തിലെ, അനേകം തന്മാത്രകളിൽ നിന്ന്, active ingredient നെ വേർതിരിച്ചെടുക്കാൻ, ചെറിയ സാങ്കേതികതയൊന്നും മതിയാവുകയില്ലല്ലോ…
ഇനി,
അതിന് കഴിഞ്ഞാലും അത് ആയുർവേദ സമീപനം ആവുകയില്ല…
ഗോമൂത്ര ഹരീതകിയും പുനർനവാദിയും നീർക്കെട്ടിനുള്ളതാണെങ്കിലും, ആയുർവേദം അത് ഉപയോഗിക്കുന്നത് edema യുടെ വ്യത്യസ്ത ഘട്ടത്തിലും ദോഷ സ്വഭാവവും നോക്കിയാണ്
എന്നുള്ളതു തന്നെയാണ്
ഈ വൈദ്യത്തിൻ്റെ മൗലികതയും സാകല്യവും…
അപ്പോഴും, ആധുനിക അറിവുകൾക്കൊപ്പം സക്രിയമായി സഞ്ചരിക്കാൻ,
ആയുർവേദത്തിന് കഴിയും എന്ന കാര്യത്തിൽ തർക്കവും വേണ്ട..
വൈദ്യം എന്ന നിലയിൽ
ആയുർവേദത്തിൻ്റെ സാദ്ധ്യതകൾ ശരിക്കും, ലോകം പ്രയോജനപ്പെടുത്താൻ ഇരിക്കുന്നതേയുള്ളൂ…
Dr.shabu
Medical Officer, Department of AYUSH, Govt of Kerala.
+919496964406