fbpx

കൃത്രിമ പാനീയങ്ങൾ ദാഹം ശമിപ്പിക്കില്ല

വേനലിന്റെ ചൂട് കുറയ്ക്കാൻ പ്രകൃതിദത്ത പാനീയങ്ങൾ വളരെ അനിവാര്യമാണ്. എന്നാൽ അവയ്ക്ക് പകരമായി പലരും കോള, സോഡാ, മറ്റ് കൃത്രിമ പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ മുതലായവയെ ആശ്രയിക്കുന്നുണ്ട്. ചില പ്രായക്കാർ ഒരുപക്ഷേ വെള്ളം ഉൾപ്പെടെയുള്ള പ്രകൃതിദത്ത പാനീയങ്ങളേക്കാൾ പ്രാധാന്യം ഇത്തരം പാനീയങ്ങൾക്ക് നൽകുന്നുമുണ്ട്.
ഇവയിൽ അമിതമായി ചേർക്കുന്ന മധുരം, ഫോസ്ഫോറിക് ആസിഡ്, സിട്രിക്ക് ആസിഡ്, സോഡിയം, അധിക കലോറി എന്നിവ ആരോഗ്യത്തിന് വളരെ ഹാനികരമാണ്.
നിർജ്ജലീകരണം ഒഴിവാക്കുവാൻ വേണ്ടി കുടിക്കുന്ന ഇത്തരം പാനീയങ്ങൾ യഥാർത്ഥത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നവയും അമിതമായി ചേർത്ത കൃത്രിമ മധുരവും കലോറിയും കാരണം വണ്ണം വയ്ക്കുകയും ശരീരത്തിൽ കാൽസ്യത്തിൻറെ അളവ് കുറയുന്നതിന് കാരണമാകുകയും ചെയ്യും.
എത്ര കുടിച്ചാലും മതിയായെന്ന തോന്നലുണ്ടാക്കാത്ത പാനീയമാണ് കോളകൾ. ഇതിൽ അധികമായി ചേർത്തിരിക്കുന്ന മധുരം കരളിൽ കൊഴുപ്പ് അടിയുന്നതിനു കാരണമാകുന്നു.വയർ വലുതായി കുടവണ്ടി ഉണ്ടാകുന്നതിന്റെ കാരണങ്ങളിൽ കോളയുടെ അമിത ഉപയോഗവും ഉൾപ്പെടുത്താം. ദഹന പചനപ്രവർത്തനങ്ങൾക്ക് കുഴപ്പമുണ്ടാക്കുകയും ഇൻസുലിൻ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.
അരക്കെട്ടിന്റെ വലുപ്പം കൂടുക, രക്തസമ്മർദ്ദം കൂടുക,കൊളസ്ട്രോൾ വർദ്ധിക്കുക, ടൈപ്പ് 2 പ്രമേഹസാദ്ധ്യത വർദ്ധിക്കുക, ഹൃദ്രോഗം, പക്ഷാഘാതം, ഓർമ്മക്കുറവ്, ബുദ്ധികുറവ്, ദന്തരോഗങ്ങൾ, അസ്ഥിരോഗങ്ങൾ, ഫാറ്റിലിവർ, ഡ്രൈ സ്കിൻ, മുഖക്കുരു എന്നിവയുമുണ്ടാകാം.
വായ്ക്കുള്ളിലെ പി.എച്ച് മൂല്യം കുറയ്ക്കുകയും ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നവയാണ് സോഡാ. സോഡാ,കോളാ മുതലായവയിൽ സോഡിയം ബെൻസോവേറ്റ് എന്ന വസ്തുവാണ് പ്രിസർവേറ്റീവായി ചേർക്കുന്നത്.ഇതിന്റെ തുടർച്ചയായ ഉപയോഗം ക്യാൻസർ രോഗത്തെ ഉണ്ടാക്കാം.
കൃതൃമ പാനീയങ്ങളിൽ ചിലത് വളരെ അപകടകാരികളാണ്. അത്തരത്തിൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമായ നിരവധി പാനീയങ്ങൾ ഇന്ന് കേരള മാർക്കറ്റിൽ സുലഭമാണ്. അവയാണ് തീരെ ചെറിയ കുട്ടികൾപോലും കുടിക്കുന്നത് എന്ന് തിരിച്ചറിയുക. വിവിധ രാജ്യങ്ങളിൽ വലിയ ദോഷമില്ലാത്ത ചിലതരം സോഡകളും ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ. അവയിലൊന്നു പോലും കേരള മാർക്കറ്റിൽ ലഭ്യമല്ല.
സോഡയും കോളയും കഴിച്ചു ശീലിച്ചവർ ഒരു ചെറിയ ഗുണം പോലും നൽകാൻ സാധിക്കാത്ത പാനീയങ്ങളാണ് അവയെന്ന് മനസ്സിലാക്കി ശരിയായ പ്രകൃതിദത്ത പാനീയങ്ങളിലേയ്ക്ക് മാറുവാൻ ഒരല്പം പോലും താമസം വരുത്തരുത്.
ഡോ.ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart