fbpx

കോവിഡ് ബാധിതരും പ്രോണിങ്ങും

ഒന്നാം കോവിഡ് വേവിന്റെ പകുതിയിലോ മറ്റോ ആയിരുന്നിരിക്കണം പ്രോണിങ് എന്ന വാക്ക്‌ കേട്ട് തുടങ്ങിയത് . പതിയെ പതിയെ അത് നിത്യ ജീവിതത്തിന്റെ ഭാഗമായി തീർന്നു . COPD പോലുള്ള മറ്റ്‌ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരെ ബെഡുകളിൽ എഴുന്നേല്പിച്ചിരുത്തി ട്രീറ്റ് ചെയ്യുമ്പോൾ എന്ത് കൊണ്ടാണ് കോവിഡ് ബാധിതരെ പ്രോൺ ചെയ്യുന്നത് .

•എന്താണ് പ്രോണിങ്‌ ?

പ്രോണിങ് എന്നാൽ കമിഴ്ത്തി കിടത്തൽ എന്നാണ് . മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതൊരു പൊസിഷനിങ് ടെക്‌നിക്കാണ് . മുൻപേ പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിലും ഈ കോവിഡ് കാലത്താണ് വൈദ്യശാസ്ത്രം അതിന്റെ ഉപയോഗം തിരിച്ചറിഞ്ഞത് . തീവ്ര പരിചരണ വിഭാഗങ്ങളിൽ മാത്രം ചെയ്തിരുന്ന ഈ വിദ്യ കോവിഡ് പടർന്ന് പിടിച്ചതോടെ വാർഡുകളിലും വീടുകളിലും ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ് . പ്രത്യേകിച്ചൊരു മെഷീനിന്റെയും ഉപകരണത്തിന്റെയും സഹായം ഈ പ്രക്രിയക്ക് വേണ്ട എന്നതും രോഗികൾക്ക് ഗുണകരമാകുന്ന ഒന്നാണ്.

* പ്രോണിങ്ങിൽ എന്താണ് ലംഗ്‌സിൽ സംഭവിക്കുന്നത്?

സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ , ശ്വാസകോശത്തിനുള്ളിൽ ക്വാളിഫ്‌ളവർ പോലെ കാണപ്പെടുന്ന ഭാഗമുണ്ട് . Alveoli എന്നാണ് ഇതറിയപ്പെടുന്നത് . നാം ശ്വസിക്കുന്ന ഓക്സിജൻ രക്തത്തിലേക്ക് സ്വീകരിക്കുക, കോശങ്ങളിൽ എത്തിയ്ക്കുക, കാർബൺ ഡയോക്‌സൈഡ് പുറംന്തള്ളുക എന്നതാണ് ഇതിന്റെ ഫങ്ഷൻ . ഈ പ്രക്രിയയ്ക്ക് ഓക്സിജിനേഷൻ എന്നാണ് പറയുക. കോവിഡ് രോഗബാധിതനായ ഒരാളുടെ ശ്വാസകോശത്തിൽ അണുബാധമൂലം സ്രവങ്ങൾ (secretions) അടിഞ്ഞു കൂടുന്നുണ്ട്‌ . ശരീരത്തിന്റെ പിൻഭാഗത്താണ് മുൻഭാഗത്തേക്കാൾ കൂടുതൽ ശ്വാസകോശ കോശങ്ങൾ (lung tissue) ഉള്ളത്.നേരെ നിവർന്ന് കിടക്കുമ്പോൾ ഈ സ്രവങ്ങൾ(secretions) ശ്വാസകോശത്തിന്റെ കോശങ്ങൾ കൂടുതലായി സ്ഥിതിചെയ്യുന്ന പിൻഭാഗത്ത് ചെന്ന് (ശ്വാസകോശമെന്നത് വെള്ളം നിറച്ച ബലൂൺ പോലെ സങ്കല്പിച്ചു നോക്കു )കെട്ടിക്കിടന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കൂടുതലായി ബാധിക്കുന്നു.പല രോഗികളിലും കോവിഡ് ന്യുമോണിയ എന്ന അവസ്ഥയിലേയ്ക്ക് എത്തുന്നത് ഇങ്ങനെയാണ്. കമഴ്ന്നു കിടക്കുമ്പോൾ, ഈ സ്രവങ്ങൾ മറുഭാഗത്തേക്ക് നീങ്ങുകയും, കൂടുതൽ ലങ് റ്റിഷ്യൂസ് ഉള്ള ഭാഗം സ്രവമുക്തമാവുകയും ചെയ്യുന്നു. ഇതവരുടെ ഓക്സിജനേഷന്റെ ഫലസിദ്ധി കൂട്ടുന്നു . രോഗബാധിതർ എഴുന്നേറ്റിരിയ്ക്കുമ്പോൾ ശരീരത്തിന്റെ നോർമൽ ആയുള്ള ഗ്രാവിറ്റി മൂലം രക്തം ലങ്സിന് താഴെയ്ക്ക് നീങ്ങുകയും സ്രവങ്ങളുടെ അടിഞ്ഞു കൂടൽ മൂലം alveoliയ്ക്ക് അതിൽ നിന്ന് ശരീരത്തിന് വേണ്ട ഓക്സിജൻ സ്വീകരിക്കാൻ പറ്റാതെ പോവുകയും രോഗിയുടെ നില വഷളാവുകയും ചെയുന്നു .

•ആരൊക്കെയാണ് പ്രോണിങ് ചെയ്യേണ്ടത് ?

തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും പ്രോണിങ്ങിപ്പോൾ കോവിഡ് വാർഡുകളിലും വീടുകളിലും എത്തിയിരിക്കുകയാണ് . ഹോസ്പിറ്റൽ ബെഡുകളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ തങ്ങേണ്ടി വരുന്നവർ പ്രോണിങ്ങിനെ കുറിച്ച് അറിയേണ്ടതും സ്വയം ചെയ്യേണ്ടതും ശ്വാസ തടസം കുറയ്ക്കാനും അങ്ങനെ രോഗം മൂർച്ഛിക്കാതിരിക്കാനും ഒരു പരിധി വരെ സഹായിക്കുന്നു . Awake proning എന്നാണ് ഇതറിയപ്പെടുന്നത് . പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ ശ്വാസ തടസ്സമോ മറ്റോ അസ്വസ്ഥതകളോ ഇല്ലെങ്കിൽ കൂടെ ഇന്റർമിറ്റന്റ് ആയി പ്രോനിങ്ങു ചെയ്യുക . ശ്വാസതടസം ഉള്ളവർ ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ പ്രോണിങ്ങു ചെയ്യുന്നത് ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടി കാട്ടുന്നു .

•എങ്ങനെയാണ് പ്രോണിങ് ചെയ്യുക?

മുപ്പത്‌ മിനിറ്റ് മുതൽ രണ്ട്‌ മണിക്കൂർ വരെ പൂർണ്ണമായും കമിഴ്ന്നു കിടക്കുക . ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ആവശ്യാനുസരണം തലയിണകൾ ഉപയോഗിക്കുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം ഇടത്തോട്ടോ വലത്തോട്ടോ ചെറുതായി ചെരിഞ്ഞു കിടക്കുക . കുത്തനെ എഴുന്നേറ്റിരിക്കാതെ 30-45 degree ആംഗിളിൽ ചാഞ്ഞു ഇരിയ്ക്കുക . സ്റ്റെപ്പുകൾ ഓരോന്നും പടി പടിയായി ഇടവിട്ടുള്ള മണിക്കൂറുകളിൽ ആവർത്തിയ്ക്കാൻ ശ്രദ്ധിയ്ക്കുക . സിംപിൾ ഓക്സിജൻ മാസ്ക് മുതൽ നോൺ ഇൻ വേസിവ് വെന്റിലേഷൻ ഡിവൈസസ് (NIV)ഉപയോഗിക്കുന്നവർക്ക്‌ വരെ സുരക്ഷിതമായി പ്രോണിങ്ങു ചെയ്യാവുന്നതാണ് .ഒപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്കിൻ കെയർ ആണ് . വയസ്സ് ചെന്നവരിലും രോഗം മൂർച്ഛിച്ചവരിലും ഒരു പക്ഷെ പ്രോണിങ് തനിയെ ചെയ്യാൻ അവർ പ്രാപ്തരല്ലെന്നിരിക്കെ അവരെ ശുശ്രുഷിക്കുന്നവർ ബെഡ് സോറുകൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക , പരിപാലിയ്ക്കുക . ഒപ്പം അതാതിടങ്ങളിലെ ഹെൽത് ഡിപ്പാർട്മെന്റും ഹെൽത് കെയർ എക്സ്പെർട്സും നൽകുന്ന നിർദേശിക്കുന്ന ചികിത്സാരീതികളും പ്രോട്ടോകോളുകളും പാലിയ്ക്കാൻ ശ്രദ്ധിക്കുക . ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൂന്നാം വേവിനെ കാത്തിരിക്കുന്ന ഒരു രാജ്യത്തിരുന്നാണ് ഞാൻ ഇതെഴുന്നത് . നിസ്സഹായതയോടൊപ്പം പ്രാർത്ഥനയും ശുഭാപ്തി വിശ്വാസവും മാത്രമാണ് കൂടെയുള്ളത് . ഞാൻ കോവിഡ് പരിചരണവിഭാഗത്തിലെ എക്‌സ്‌പേർട്ട്‌ അല്ല . ഒന്നൊന്നരവർഷത്തെ അനുഭവങ്ങളുടെ കണ്ട കാഴ്ച്ചകളുടെ ബാക് അപ്പിൽ എഴുതുന്നതാണ് . ഇതൊരു കരട് രൂപം മാത്രമായി കാണുക

Simmy Kuttikkat

Theatre nurse practitioner,

NHS, United Kingdom

Simmy Kuttikkat
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart