fbpx

നോമ്പ് നോക്കാം ശ്രദ്ധയോടെ

നോമ്പ് നോക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.അതുപോലെ ചില രോഗമുള്ളവർ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ നോമ്പ് പിടിക്കാൻ പാടുള്ളൂ എന്നതും ശ്രദ്ധിക്കണം.തുടർച്ചയായി നോമ്പ് നോക്കണമല്ലോ? പ്രത്യേകിച്ചും വേനൽ അവസാനിച്ചിട്ടില്ലെന്നതും പുതിയ രോഗങ്ങൾക്ക് കാരണമാകുവാനിടയുണ്ട്. ആരോഗ്യമുള്ളവരെപ്പോലെ രോഗികൾക്ക് പെരുമാറാനാകില്ല. അതിനാൽ ഏതൊക്കെ രോഗങ്ങളുള്ളവർ എന്തൊക്കെ ശ്രദ്ധിച്ചാൽ നോമ്പ് കാലം പ്രയോജനപ്പെടുത്താമെന്ന് നോക്കണം.

ഭക്ഷണരീതിയിലും ഉറക്കത്തിലും വ്യായാമത്തിലും വരുന്ന വ്യത്യാസമാണ് പ്രമേഹം, രക്തസമ്മർദ്ദം,അസിഡിറ്റി, അൾസർ, മൂത്രാശയരോഗങ്ങൾ, വൃക്കയിലെ കല്ല് തുടങ്ങിയ രോഗങ്ങളെ വർദ്ധിപ്പിക്കുന്നത്. ഇത്തരം രോഗങ്ങൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നോമ്പുകാലത്ത് ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നവരുമുണ്ട്.അത് പാടില്ല. എന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചില വ്യത്യാസങ്ങൾ വേണ്ടി വന്നേക്കാം.അത് ചർച്ച ചെയ്യുക.കൃത്യതയോടെ പാലിക്കുക.

മാംസം,മസാല,എണ്ണയിൽ വറുത്തവ, അച്ചാറുകൾ, ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ,പരിചിതമല്ലാത്ത ഭക്ഷണം എന്നിവ പൊതുവേ രോഗികളായ നോമ്പ്കാർക്ക് നല്ലതല്ല. പ്രത്യേകിച്ചും നോമ്പിൻറെ ആദ്യ പത്ത് ദിവസം വരെയെങ്കിലും ഇവ ഉപേക്ഷിക്കണം.

വെള്ളത്തിൻറെ അംശം കൂടുതലുള്ള പഴവർഗ്ഗങ്ങൾക്കും പച്ചക്കറികൾക്കും കഞ്ഞിക്കും ജ്യൂസുകൾക്കും പ്രാധാന്യം നൽകണം. എന്നാൽ ഇവ കൂടുതലായി ഉപയോഗിച്ച് ഉള്ള ദഹനശക്തി നശിപ്പിക്കാതെയും ശ്രദ്ധിക്കണം.

ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറഞ്ഞാൽ ക്ഷീണവും, ശരീരം വലിഞ്ഞു മുറുകുകയും, തലവേദനയും, മൂത്രച്ചുടിച്ചിലും,വായ വരൾച്ചയും അനുഭവപ്പെടും. ഇടയ്ക്കിടെ ഉണർന്ന് ഉറക്കം കളയാതെ അലാറം വെച്ച് എഴുന്നേൽക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ചാലുടൻ കിടക്കരുത്. അമിതമായ ചായകുടിയും പുകവലിയും ശീലമുള്ളവർക്ക് അത് ഉപേക്ഷിക്കുവാൻ ശ്രമിക്കാവുന്ന മാസമാണിത്.ഇവ രണ്ടും ദോഷമല്ലാതെ ഗുണമൊന്നും നൽകുന്നില്ലല്ലോ?

നമസ്കാരത്തിന് മുമ്പും നോമ്പ് മുറിച്ച ഉടനേയും അൽപ ഭക്ഷണമാണ് നല്ലത്. കുറഞ്ഞ അളവിൽ കൂടുതൽ ആരോഗ്യം നൽകുന്ന ഉണങ്ങിയ പഴങ്ങൾ നല്ലതാണ്. നിർബന്ധമായും രക്തത്തിൽ പഞ്ചസാരയുടെ അളവും, രക്തസമ്മർദ്ദവും ഇടയ്ക്കിടെ പരിശോധിക്കണം.ഷുഗറിന്റെ അളവ് കുറയുന്നത് കൂടുതൽ കുഴപ്പമുണ്ടാക്കും.

അസിഡിറ്റി, അൾസർ,മലബന്ധം,ദഹനസംബന്ധമായ പ്രശ്നങ്ങൾ, അർശസ്,മൈഗ്രേൻ,മൂത്രത്തിൽ അണുബാധ, കിഡ്‌നി സ്റ്റോൺ,പിത്താശയ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളും ഛർദ്ദി, വയറിളക്കം, നെഞ്ചെരിച്ചിൽ, വയറുവേദന, ഗ്യാസ് തുടങ്ങിയ ലക്ഷണങ്ങളും വർദ്ധിപ്പിക്കാതെയാണ് നോമ്പ് ആരോഗ്യകരമാക്കേണ്ടത്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഡോക്ടറുടെ ഉപദേശം അനുസരിക്കുവാൻ മടിക്കരുത്‌. രോഗങ്ങളെ വർദ്ധിപ്പിക്കുക എന്നതല്ല നോമ്പിന്റെ ഉദ്ദേശം എന്നത് മറക്കരുത്. ആരോഗ്യത്തോടെയുള്ള മനസ്സും ശരീരവും ലഭിക്കുവാൻ കൂടി വ്രതാനുഷ്ഠാനം കൊണ്ട് സാധിക്കണം.

ഡോ.ഷർമദ് ഖാൻ

9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart