fbpx

വെരിക്കോസ് വെയിൻ

തടിച്ചും വളഞ്ഞുപുളഞ്ഞും കാണുന്ന സിരകളെയാണ്‌ വെരിക്കോസ് വെയിൻ അഥവാ സിരാഗ്രന്ഥി എന്നുപറയുന്നത്.ശരീരത്തിൽ എവിടെ വേണമെങ്കിലും വരാവുന്ന താണെങ്കിലും സാധാരണയായി കാലുകളിലാണ് ഇവ കാണുന്നത്. കാലിലെ പാദവുമായി ചേരുന്ന സന്ധിയ്ക്കടുത്തായി ചികിത്സിച്ചു ഭേദമാക്കുവാൻ ബുദ്ധിമുട്ടുള്ള വ്രണമായും പിന്നീട് ഇവ മാറാറുണ്ട്.

സ്ഥിരമായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന രീതിയും അങ്ങനെ ചെയ്യേണ്ടിവരുന്ന ജോലിയും ഉള്ളവരിലാണ് ത്വക്കിനടിയിലെ സിരകളിലെ വാൽവുകൾക്ക് കേടു വന്ന് വെരിക്കോസ് വെയിൻ ആയി മാറുന്നത്.

പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, സ്ഥിരമായി നിൽക്കുന്നവർക്കും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ വർദ്ധിക്കുകയോ ചെയ്യാം.

വളരെ അപകടം പിടിച്ച അസുഖമെന്ന നിലയിൽ വെരിക്കോസ് വെയിനിനെ കാണേണ്ടതില്ലെങ്കിലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ,വേദനയും, ചികിത്സിച്ചാലും മാറാത്ത വ്രണവും, അതുകാരണമുള്ള പ്രയാസങ്ങളും ചെറുതല്ല. വ്രണത്തിന് പലപ്പോഴും ദുർഗന്ധവും നല്ല വേദനയും ഉണ്ടാകും.

ഇടയ്ക്കിടെ ഹൃദയത്തിൻറെ ലെവലിൽ കാലുകൾ ഉയർത്തി കിടക്കുക, ശരിയായ വ്യായാമങ്ങൾ ചെയ്ത് പേശികളെ ബലപ്പെടുത്തുക, ശരീരഭാരം നിയന്ത്രിക്കുക, കൂടുതൽ നേരം നിന്നും ഇരുന്നുമുള്ള ജോലി ഒഴിവാക്കുക, ഇലക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക, കാലിലെ മസിലുകൾക്കും സിരകൾക്കും സപ്പോർട്ട് നൽകും വിധം സോക്സ്, സ്റ്റോക്കിങ്സ് മുതലായവ ഉപയോഗിക്കുക, ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ച് കാലുകളിലെ രക്തസഞ്ചാരം വർദ്ധിപ്പിക്കുന്ന ചികിത്സകൾ ചെയ്യുക,മസാജ് ചെയ്യുക,നാരുകൾ അധികമുള്ളതും ഉപ്പ് കുറഞ്ഞതുമായ ഭക്ഷണം കഴിക്കുക,ഇടുപ്പിന്റെ ഭാഗം ഇറുകുന്ന വിധമുള്ള വസ്ത്രധാരണം ഒഴിവാക്കുക,ഹൈ ഹീലുള്ള പാദരക്ഷകൾ ഒഴിവാക്കുക, വറുത്ത ഭക്ഷണം, സംസ്കരിച്ച ധാന്യങ്ങൾ, കൃത്യമ മധുരം, കോഫി, മദ്യം എന്നിവ ഒഴിവാക്കുക തുടങ്ങിയവയാണ് പരിഹാരമാർഗ്ഗങ്ങൾ.

വാഴപ്പഴം, പുളിയുള്ള പഴങ്ങൾ, ആപ്പിൾ, മുന്തിരി, ചെറി,ആപ്രിക്കോട്ട്, ബ്ലാക്ക്ബെറി, പൈനാപ്പിൽ, മഞ്ഞൾ, വെളുത്തുള്ളി, നാരങ്ങ എന്നിവ ബുദ്ധിമുട്ടുകളെ കുറയ്ക്കും.

വെരിക്കോസ് വെയിൻ മാറ്റുന്നതിന് വളരെ ഫലപ്രദമായ ചികിത്സകൾ ആയുർവേദ സ്ഥാപനങ്ങൾ വഴി ലഭിക്കുന്നു.സർക്കാർ സ്ഥാപനങ്ങളിൽ അവ സൗജന്യവുമാണ്.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart