fbpx

സൈനസൈറ്റിസ്പകൽ ചൂടും രാത്രി തണുപ്പും കൂടുന്ന ദിവസങ്ങളിൽ ഏറ്റവും എളുപ്പം ഉണ്ടാകാവുന്ന രോഗമാണ് സൈനസൈറ്റിസ്.ഒരു ജലദോഷത്തിലോ, ചെറിയൊരു മൂക്കൊലിപ്പിലോ,മറ്റു ലക്ഷണങ്ങൾ ഇല്ലാതെയോ ആരംഭിച്ച് മാസങ്ങളോളം നീണ്ടുനിൽക്കുന്ന രോഗമാണ് സൈനസൈറ്റിസ്.

വീക്കം ഏതു സൈനസുകളിലാണ്?, എത്ര സൈനസുകളിൽ?, ഇടയ്ക്കിടെ സൈനസൈറ്റിസ് വരുന്നവരാണോ,തുമ്മൽ,മൂക്കടപ്പ്, ചുമ, ശ്വാസംമുട്ട് തുടങ്ങിയ മറ്റ് അലർജിരോഗങ്ങൾ ഉള്ളവരാണോ,അസുഖത്തെ വർദ്ധിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ എന്നിങ്ങനെ പലതിനെയും ആശ്രയിച്ചാണ് സൈനസൈറ്റിസിന്റെ ബുദ്ധിമുട്ടുകളുടെ തീവ്രത അനുഭവിക്കേണ്ടിവരുന്ന ത്‌.

സന്ധ്യ സമയത്തും രാത്രിയിലും കാണുന്ന കുളിരും ചെറിയപനിയും, രുചിയും മണവുമില്ലായ്യ, വിശപ്പില്ലായ്മ, തലവേദന, മൂക്കടപ്പ് ,മൂക്കിന്റെ പാർശ്വങ്ങളിൽ വേദന, മുഖം കുനിക്കാൻ ബുദ്ധിമുട്ടുള്ള വിധത്തിൽ ഭാരം തോന്നുക, ചുമ, ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും മഞ്ഞ നിറത്തിലുള്ള കഫം വരിക,വായ വരൾച്ച,മോണയ്ക്കും മുഖത്തും വേദന ,കണ്ണിനു താഴെയും മൂക്കിന്റെ വശങ്ങളിലും ചെറിയ വീക്കം,കൂർക്കംവലി, മൂക്കടപ്പ് കാരണം വായ തുറന്നു വെച്ച് ഉറങ്ങേണ്ടി വരിക എന്നിവയാണ് ലക്ഷണങ്ങൾ.

പാലും തൈരും ഉപയോഗിച്ചാലോ,പുളിയുള്ളവ ഉപയോഗിച്ചാലോ, തണുത്ത വെള്ളത്തിൽ കുളിച്ചാലോ, ചൂടുവെള്ളത്തിൽ കുളിച്ചാലോ സൈനസൈറ്റിസ് വർദ്ധിക്കും.തണുപ്പും വെയിലും കൊള്ളുന്നതും, തണുത്തതും നല്ല ചൂടുള്ളതും കഴിക്കുന്നതും, ഏ.സിയും ഫാനും ഉപയോഗിക്കുന്നതും സൈനസൈറ്റിസിനെ വർദ്ധിപ്പിക്കും.

മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സൈനസൈറ്റിസിനു മാത്രമേ ആൻറിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുള്ളു എന്ന് ആധുനിക വൈദ്യശാസ്ത്രവും നിർദ്ദേശിച്ചിട്ടുണ്ട്.ലക്ഷണത്തിനനുസരിച്ച് വീര്യം കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ മാത്രമേ മൂന്നു മാസം വരെയുള്ള സൈനസൈറ്റിസുകൾക്ക് ചെയ്യാൻ പാടുള്ളൂ.എന്നാൽ ഇപ്പോൾ നടക്കുന്നത് അങ്ങിനെയൊന്നുമല്ലെന്ന് അറിയാമല്ലോ?

സൈനസൈറ്റിസിന് അനുബന്ധമായി ഉണ്ടാകുന്ന ചുമ,കഫം തുടങ്ങിയവയ്ക്ക് ആയുർവേദ മരുന്നുകൾ കഴിക്കണം. സ്വയംചികിത്സ ഒഴിവാക്കണം. ധൃതി പിടിച്ച് ശക്തിയേറിയ മരുന്നുകൾ കഴിക്കുവാൻ ശ്രമിക്കേണ്ടതില്ല.


എന്നാൽ ശരിയായ ചികിത്സ ചെയ്യാതെ ദീർഘനാൾ രോഗം നിലനിൽക്കുന്നവരിൽ മൂക്കിനുള്ളിൽ ദശ വളർച്ച, നാസാർശ്ശസ് ,മൂക്കിന്റെ പാലം വളയുക തുടങ്ങി കൂടുതൽ ഗുരുതരമായ മെനിഞ്ചൈറ്റിസ് പോലും ഉണ്ടാകാം. വർഷങ്ങളോളം സൈനസൈറ്റിസ് തുടർന്നു നിൽക്കുന്നവരിൽ സൈനസ്സുകളുടെ സമീപമുള്ള അസ്ഥികളുടെ കലകൾ ദ്രവിച്ചു പോകുവാനും സാദ്ധ്യതയുണ്ട്.

വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ഫലപ്രദവുമായ ചികിത്സകൾ സൈനസൈറ്റിസിന് ആയുർവേദം വിധിക്കുന്നു. കഷായം, അരിഷ്ടം, സിറപ്പുകൾ, ചൂർണ്ണങ്ങൾ, ഗുളികകൾ, ഗ്രാന്യൂൽസ്, ലേഹ്യങ്ങൾ, ചിലപ്പോൾ ഘൃതങ്ങൾ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ളവർക്കും വിവിധ രോഗാവസ്ഥകളിലും സുഖമായി ഉപയോഗിക്കാവുന്ന ആയുർവേദ മരുന്നുകളും തലയ്ക്ക് പ്രാധാന്യം നൽകി ഉപയോഗിക്കാവുന്ന മരുന്നുകളും നസ്യം എന്ന പേരിൽ മൂക്കിലൂടെ മരുന്ന് ഇറ്റിച്ച് ചെയ്യുന്ന പഞ്ചകർമ്മ ചികിത്സയും ആയുർവേദം അനുശാസിക്കുന്നു. അത് മനസ്സിലാക്കാത്തവർ വളരെ സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാക്കുന്നതും, താൽക്കാലിക ശമനം മാത്രം നൽകുന്നതും, ബുദ്ധിമുട്ടിക്കുന്നതുമായ ചികിത്സകൾക്ക് പിന്നാലെ പായുന്നതും കാണുന്നുണ്ട്.

ഡോ. ഷർമദ്‌ ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ. ആയുർവേദ ഡിസ്പെൻസറി
നേമം +919447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart